അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരത്തിൻ്റെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷം വഹിച്ചു. വികസനസമിതി ചെയർ പേർസൺ ഷീബ രാമചന്ദ്രൻ ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ എ എം.സരിത, വാർഡ് മെമ്പർ ശകുന്തള കുനിയിൽ എന്നിവർ പ്രസംഗിച്ചു.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ രമേശൻ വലിയാറമ്പത്ത്
പദ്ധതി വിശദീകരിച്ചു വാർഡ് മെമ്പർമാർ, പദ്ധതി നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ, വാർഡ്തല വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ പങ്കെടുത്തു.വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെയും, ഇംപ്ലിമെൻറ് ഓഫീസർമാരുടെയും പദ്ധതിതികൾ ക്രോഡീകരിച്ച് അവതരിപ്പിച്ചു.ദിനീഷ് സ്വാഗതവും സി.കെ.സബിത നന്ദിയും പറഞ്ഞു
0 Comments