കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഏഴ് വയസ്സു മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ദീർഘകാല ഫുട്ബോൾ പരിശീലനത്തിനുള്ള സെലക്ഷൻ ട്രയൽസ് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഡിസംബർ 22 രാവിലെ 7 മണിക്ക് നടക്കും. സെലക്ഷനിൽ പങ്കെടുക്കുന്ന കുട്ടികൾ ആധാർ കാർഡിന്റെ കോപ്പി, രണ്ടു പാസ്പോർട്ട് ഫോട്ടോ, കളിക്കുന്നതിനുള്ള ജേഴ്സി, എന്നിവയുമായി ഗ്രൗണ്ടിൽ എത്തണം.
ഫോൺ:9447318979,
9447883277.
0 Comments