ബാലുശ്ശേരി :കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ നാൽപതാം വാർഷിക സമാപനത്തോടനുബന്ധിച്ച് പാട്ടും പറച്ചിലും നാടൻ പാട്ട് ശിൽപശാല സംഘടിപ്പിച്ചു. പ്രശസ്ത നാടൻ പാട്ട് കലാകാരൻ അജീഷ് മുചുകുന്ന് വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ചു. വാർഡ് മെമ്പർ ഷംന.ഇ.കെ. പരിപാടി ഉൽഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ഒ.പി.കൃഷ്ണദാസ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. സി. മാധവൻ, ബിന്ദു.എസ്. കൃഷ്ണ, അനുഗ്രഹ് സുധാകർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺ വീനർ ഷജിൽ കുമാർ യു. സ്വാഗതവും പ്രോഗ്രാം കൺവീനർ നൗഷാദ്. കെ.നന്ദിയും പറഞ്ഞു.
0 Comments