ന്യൂട്രിഗാർഡൻ -പച്ചക്കറി തൈ വിതരണോൽഘാടനം.





അത്തോളി ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണം പദ്ധതി ന്യൂട്രിഗാർഡന്റെ ഭാഗമായി കർഷക ഗ്രൂപ്പുകൾക്ക് പച്ചക്കറി തൈകൾ വിതരണം  കൃഷിഭവനിൽ വെച്ച് . അത്തോളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷം വഹിച്ചു.വികസന സമിതി ചെയർപേർസൺ ഷീബ രാമചന്ദ്രൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ എ.എം.സരിത എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർമാരായ സന്ദീപ് നാലുപുരക്കൽ, വാസവൻ പൊയിലിൽ എ.എം.വേലായുധൻ, ശാന്തി മാവീട്ടിൽ, സാജിത ടീച്ചർ, പി. എം .രമ, രേഖവെള്ളത്തോട്ടത്തിൽ ഫൗസിയ ഉസ്മാൻ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ സുവർണ്ണ ശ്യാം സ്വാഗതവും കൃഷി അസി:ബിനു എസ്.കെ.നന്ദിയും പറഞ്ഞു.



Post a Comment

0 Comments