ബാലുശ്ശേരി : സർഗ്ഗ വേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കൈ എൽപി സ്കൂളിനും വെള്ളാർ മല യുപി സ്കൂളിനും പുസ്തകങ്ങൾ വിതരണം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ ജിതിൻ കണ്ടോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.ഡോ. പ്രദീപ് കുമാർ കറ്റോട് അധ്യക്ഷത വഹിച്ചു. കെ.പി. മനോജ് കുമാർ , പൃഥ്വിരാജ് മൊടക്കല്ലൂർ, സനീഷ് പനങ്ങാട്, സുജിത്ത് എയിം , മേഴ്‌സി ടീച്ചർ, ശോഭനടീച്ചർ എന്നിവർ സംസാരിച്ചു. മുണ്ടക്കൈ എൽ. പി സ്കൂളിലും വെള്ളാർമല യു പി സ്കൂൾ വിദ്യാർത്ഥി കൾക്കും പുസ്തകം വിതരണം ചെയ്തു. വെള്ളാർമല ഹെഡ് മാസ്റ്റർ ഇൻചാർജ് ഉണ്ണി മാസ്റ്റർ സർഗ്ഗവേദി പ്രസിഡന്റ് ഡോ. പ്രദീപ് കുമാർ കറ്റോടിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി.
0 Comments