കാരവനിൽ രണ്ടുപേരുടെ മരണം കാരണം തേടി പോലീസ് ഞെട്ടൽ മാറാതെ വടകര.




വടകര : കരിമ്പന പാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം വിശദമായി പരിശോധിച്ച് പോലീസ്. എസി ഓണായപ്പോൾ ഉള്ളിൽ കാർബൺ മോണോക്സൈഡ് നിറഞ്ഞു അത് ശ്വസിച്ചതാവാം മരണത്തിനിടയാക്കി എന്ന് സംശയമുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. കാരവൻ എസി ഓൺ ചെയ്തിട്ടുണ്ട് പാർക്കിംഗ് ലൈറ്റ് കത്തുന്നുമുണ്ട്.

 ഫോറൻസിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ, ഡോഗ് സ്കോഡ് എന്നിവരെല്ലാം ഇന്ന് വിശദമായ പരിശോധന നടത്തുന്നു ണ്ട്.രാത്രി കാലത്തുള്ള പരിശോധന ഫലപ്രദമാകില്ല എന്നതിനാലാണ് എല്ലാ പരിശോധനയും പകൽ സമയത്തേക്ക് മാറ്റിയത്. ദേശീയപാതയിൽ കരിമ്പന പാലത്തെ റസ്റ്റോറന്റിലേക്ക് പോകുന്ന  വഴിയുടെ തുടക്കത്തിൽ തന്നെയാണ് വണ്ടി നിർത്തിയത്. തിരക്കേറിയ റോഡിന് സമീപമായതിനാൽ ആരും വണ്ടി അത്ര ശ്രദ്ധിച്ചിരുന്നില്ല. നൂറുകണക്കിന് ആളുകളാണ് സംഭവ സ്ഥലത്തേക്ക് എത്തിച്ചേരുന്നത്. മരിച്ചവരുടെ ബന്ധുക്കളും വണ്ടിയുടെ ഉടമസ്ഥരും ഉൾപ്പെടെ വടകരയിലേക്ക് എത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

Post a Comment

0 Comments