അത്തോളി: അത്തോളി രാജീവ് ദർശൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഞങ്ങളുണ്ട് കൂടെ പദ്ധതിയിൽ പതിമൂന്നാം വാർഡിലെ കീഴളത്ത്കണ്ടി ചന്ദ്രന് നല്കുന്ന പെട്ടിക്കട അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ്, ട്രസ്റ്റ് ചെയർമാൻ സുനിൽ കൊളക്കാട്, ട്രസ്റ്റ് ട്രഷറർ നാസിഫ് ഖാൻ , കൃഷ്ണൻ മാസ്റ്റർ, അരുൺ വാളേരി, സി.ലിജിന, കെ.പിരഞ്ജിത്ത്, ടി.പി.ജയപ്രകാശ്, എ.എം.ബിനീഷ്, വാസവൻ പൊയിലിൽ തുടങ്ങിയവർ പങ്കെടുത്തു. ശാരീരിക അവശത കാരണം ജോലിക്ക് പോവാൻ കഴിയാത്ത ചന്ദ്രന് ഒരു ഉപജീവന മാർഗമെന്ന നിലയിലാണ് രാജീവ് ദർശൻ പെട്ടിക്കട നല്കിയത്. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി രാജീവ് ദർശൻ അത്തോളി ഗ്രാമപഞ്ചായത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്ന ട്രസ്റ്റാണ്. രാജീവ് ദർശൻ ചാരിറ്റി100 ൽ അധികം രോഗികൾക്ക് മാസം 500 രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു വരുന്നു. കൂടാതെ ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തി വരുന്നു. പ്രവാസിയായ അഷറഫ് ലാസ് മാനേജിങ്ങ് ട്രസ്റ്റിയും, സുനിൽ കൊളക്കാട് ചെയർമാനുമായ 21 അംഗ ഡയറക്ടർ ബോർഡാണ് ട്രസ്റ്റിന് നേതൃത്വം നൽകുന്നത്.
0 Comments