പ്രശ്നം താലൂക്ക് വികസന സമിതിയിൽ ഉന്നയിച്ച്
രാജേഷ് കീഴരിയൂർ.
കൊയിലാണ്ടി: മാറ്റമില്ലാതെ തുടരുന്ന കൊല്ലം - നെല്ല്യാടി റോഡിലെ അണ്ടർ പാസിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശശ്വത പരിഹാരം കണ്ടത്താൻ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ രാജേഷ് കീഴരിയൂർ ആവശ്യ പ്പെട്ടു.
കഴിഞ്ഞ ദിവസത്തെ മഴ കാരണം ഇപ്പോൾ വെള്ളം കെട്ടി നിൽക്കുന്നത് കാരണം കാൽ നടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും പോകാൻ പറ്റാത്ത അവസ്ഥയാണ്. വിദ്യാലയങ്ങളും കോളേജും ഉൾപ്പെടെ ഉള്ളതിനാൽ വിദ്യാർത്ഥികൾ വളരെയധികം ബുദ്ധിമുട്ടുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം രാജേഷ് കീഴരിയൂർ ആവശ്യപ്പെട്ടു.
0 Comments