രക്തഗ്രൂപ്പ് നിർണയവും, മെഡിക്കൽ ക്യാമ്പും നടത്തി.




അത്തോളി: കൊടശ്ശേരി ബ്ലഡ് ഡോണേഴ്സ് ഫോറവും മലബാർ മെഡിക്കൽ കോളേജും സംയുക്തമായി രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി.അത്തോളി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർ കെ.കെ.രതീഷ് ഉദ്ഘാടനം ചെയ്തു.ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡണ്ട് എൻ കെ.ദിലീപ് അദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.എം.വേലായുധൻ, വാസവൻ പൊയിലിൽ, മലബാർ മെഡിക്കൽ കോളേജ് മാർക്കറ്റിംഗ് മാനേജർ സന്ദീപ് ലാൽ, കെ.ടി.കെ.ഹമീദ് എന്നിവർ പ്രസംഗിച്ചു.അജിത്കുമാർ കരുമുണ്ടേരി, ജയൻ അടുവാട്, രമേശൻ മാസ്റ്റർ, മുസ്തഫ ആലയാട്ട് , ഹമീദ് വി.പി, രഘു മേക്കുന്നത്ത്, നവാസ് കൊടശ്ശേരി, ആർ.കെ.രവീന്ദ്രൻ, മുരുകേഷ് അടുവാട്, സന്ദീപ് ടി.കെ, ഹരിപ്രിയ ത്രിവേണി, ഡോളി സി.വി.' സുശീല സി.എം.അഷിത അജ്നാസ് എന്നിവർ നേതൃത്വം നൽകി.ജനറൽ മെഡിസിൻ, ത്വക്ക് രോഗം, നേത്രരോഗം, ദന്തൽ വിഭാഗങ്ങളിലായി ഇരുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.അമ്പതോളം പേർ രക്ത ഗ്രൂപ്പ് നിർണ്ണയം നടത്തി. പരിപാടിയിൽ പ്രോഗ്രാം കമ്മറ്റി കൺവീനർ ഉണ്ണികൃഷ്ണൻ അടുവാട് സ്വാഗതവും, സെക്രട്ടറി ഗിരീഷ് ത്രിവേണി നന്ദിയും പറഞ്ഞു.

Post a Comment

0 Comments