കൊയിലാണ്ടി:സാമൂഹ്യ,സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന റെഡ് കർട്ടൻ കലാസമിതി സുവർണ്ണജൂബിലി നിറവിൽ. സുവണ്ണ ജൂബിലി ആലോഷങ്ങളും , കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി.യുടെ പന്ത്രണ്ടാം അനുസ്മരണവും ഡിസംബർ 23 ന് കൊയിലാണ്ടിയിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എം.എൽ.എ., ഇ.കെ.വിജയൻ എം.എൽ.എ., നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട്, വി.ടി.മുരളി തുടങ്ങിയവരും കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും, തുടർച്ചയായി സംസ്ഥാന തലത്തിൽ ചെണ്ടമേളത്തിന് സമ്മാനം കിട്ടുന്ന ജി.വി.എച്ച് എസ്സ്.എസ്സിലെ വിദ്യാർത്ഥികളേയും, അവരെ പരിശീലിപ്പിക്കുന്നതിൽ നേതൃത്വം കൊടുക്കുന്ന കളിപ്പുരയിൽ രവീന്ദ്രനേയും, ഏകാഭിനയ മികവിന് അലി അരങ്ങാടത്തിനേയും ആദരിക്കും. തുടർന്ന് കബീർ ഇബ്രാഹിം തലശ്ശേരി നയിക്കുന്ന ഗസൽ സന്ധ്യയും അരങ്ങേറും.
ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണജൂബിലി ആഘോഷ വേളയിൽ പഴയ കാല പ്രവർത്തകരുടെ ഒത്തുചേരൽ, വൈവിധ്യമാർന്ന സാംസ്ക്കാരികപരിപാടികൾ, വിദ്യാർത്ഥികൾക്കുള്ളശില്പശാലകൾ, കൊയിലാണ്ടിയുടെ സാംസ്കാരിക ചരിത്രം ഉൾക്കൊള്ളുന്ന സ്മരണികതയ്യാറക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സംഘാടക സമിതി നേതൃത്വം നൽകും.
0 Comments