അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത്' കേരളോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ, മെമ്പർമാരായ ശാന്തി മാവീട്ടിൽ, ജുനൈസ് ,പ്രോഗ്രം കമ്മറ്റി കൺവീനർ സുനിൽ കൊളക്കാട് തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ സ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൺ എ.എം.സരിത സ്വാഗതവും അസി: സെക്രട്ടറി മിനി നന്ദിയും പറഞ്ഞു. നവംമ്പർ 23 ന് ക്രിക്കറ്റ് മത്സരത്തോടെയാണ് കേരളോത്സവം ആരംഭിച്ചത്. വോളിബോൾ, ഫുട്ബോൾ, വടംവലി, പഞ്ചഗുസ്തി, അത്ലറ്റിക്സ്, രചനാ മത്സരങ്ങൾ തുടങ്ങിയവ പല ദിവസങ്ങളിൽ വിവിധ വേദികളിൽ നടന്നു.എല്ലാ മത്സരങ്ങളിലും മത്സരാർത്ഥികളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു. ഇന്നലെ ലളിതഗാനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, മോണാക്ട്, ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു. മത്സരമല്ലാതെ ഗ്രാമ പഞ്ചായത്ത് മെമ്പർമാരും, പഞ്ചായത്ത് ജീവനക്കാരും ചേർന്ന് നടത്തിയ ഒപ്പനയോടെ ഈ വർഷത്തെ കേരളോത്സവത്തിന് തിരശ്ശീല വീണു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മൊമൻ്റോയും വിതരണം ചെയ്തു.ചടങ്ങിൽ വെച്ച് കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർകളേ മൊമൻ്റോ നൽകി അനുമേദിച്ചു.
0 Comments