കോഴിക്കോട് : ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചാലപ്പുറം കേസരി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ് എം.ഡി അനിൽകുമാർ വള്ളിൽ ഉദ്ഘാടനം നിർവഹിച്ചു.
ദേശീയ സേവാഭാരതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷാജകുമാർ ആമുഖഭാഷണം നടത്തിയ ചടങ്ങിൽ ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാപ്രസിഡണ്ട് ഡോ. വേണുഗോപാൽ അധ്യക്ഷനായി.
ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഡോ.സുലോചന സേവാഭാരതിയുടെ പ്രവർത്തനങ്ങടങ്ങിയ ബ്രോഷർ പ്രകാശനം ചെയ്തു.
ചടങ്ങിൽ ഭാരതീയ വിദ്യാനികേതനിലെ വിദ്യാർത്ഥികളും അധ്യാപകരും സമിതി അംഗങ്ങളും വയനാട് ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി സമാഹരിച്ച തുക ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് ഗോപാലൻ കുട്ടി മാസ്റ്ററിൽ നിന്ന് ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. വിജയഹരി ഏറ്റുവാങ്ങി.
കോഴിക്കോട് ജില്ലയിലെ സേവാഭാരതിയുടെ ചരിത്രവും പ്രവർത്തനവും വിശദമാക്കുന്ന വിഷ്വൽ ബ്രോഷർ വേദിയിൽ പ്രദർശിപ്പിച്ചു.
ചടങ്ങിൽ മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി.വി നാരായണൻ ,
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രൊഫസർ സി.ശ്രീകുമാർ എന്നിവർ ആശംസ പറഞ്ഞു.
0 Comments