കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം തൃക്കാർത്തിക സംഗീതോത്സവത്തിന് തൃക്കാർത്തിക ദിനത്തിൽ ചെങ്കോട്ടയ് ഹരിഹര സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീത കച്ചേരിയോട് കൂടി സമാപനം.
ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീതജ്ഞർ ഒരുക്കിയ സംഗീതവിരുന്ന് സംഗീത ആസ്വാദകരുടെയും, ഭക്തരുടെയും മനസ്സിന് കുളിരേകിയ ഉത്സവമായി മാറുകയായിരുന്നു. കാവിലമ്മയുടെ സന്നിധിയിലെ കഴിഞ്ഞ ഏഴ് ദിനരാത്രങ്ങൾ. പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ച സംഗീതോത്സവത്തിന് ഇന്ന് പിഷാരികാവ് ദേവസ്വം ഏർപ്പെടുത്തിയ സംഗീത പുരസ്കാര സമർപ്പണത്തോടെ കൂടി പരിസമാപ്തി. ഈ വർഷത്തെ സംഗീത പുരസ്കാരം ലഭിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രശസ്ത ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കാണ്. ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ സംഗീത പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങുന്നു. തുടർന്ന് കാർത്തിക ദീപം തെളിയിക്കലും വൈകുന്നേരം 6 30ന് ചെങ്കോട്ടയ് ഹരിഹര സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും.
0 Comments