സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് കൂമുള്ളിയിൽ.



അത്തോളി :  സുരക്ഷ മൊടക്കല്ലൂർ  ഗവ. ആയുർവേദ ഡിസ്‌പെൻസറി അത്തോളിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഡിസംബർ 21 ശനിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ കൂമുള്ളിയിൽ വെച്ച് നടക്കും. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്യും.  അത്തോളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ബിന്ദു രാജൻ മുഖ്യാതിഥിയായിരിക്കും.
ഡോക്ടർ വിജയലക്ഷ്മി കെ ടി, ഡോക്ടർ അഫ്നിദ പി എ, ഡോക്ടർ വൃന്ദ പി എന്നീ വിദഗ്ധഡോക്ടർമാരുടെ  സേവനം ക്യാമ്പിൽ ഉണ്ടാകും.

Post a Comment

0 Comments