കൂമുള്ളി : രക്തദാന സംഘടനയുടെ സംസ്ഥാന ഭാരവാഹിയും, മുക്കം മൊയ്‌തീൻ സേവാമന്ദിരത്തിന്റെ ജനറൽ സെക്രട്ടറിയായും, ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന രവീന്ദ്രൻ പനങ്കുറയുടെ ഓർമ്മകൾക്ക് 9 വർഷമാവുന്നു.
കേളി കൂമുള്ളി ഡിസംബർ 25 ന് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാൾ കൂമുള്ളിയിൽ വെച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 2.30 ന് യു പി സ്കൂൾ, ഹൈസ്കൂൾ& ഹയർ സെക്കണ്ടറി സ്കൂൾ, വനിതകൾ (പൊതു വിഭാഗം) എന്നിവർക്കായി ക്വിസ് മത്സരം.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന അനുസ്മരണസമ്മേളനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്യും. ഷാജു കൂമുള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു മഠത്തിൽ മുഖ്യാതിഥിയായിരിക്കും. തിരക്കഥകൃത്തും ഗാനരചയിതാവുമായ മോഹനൻ പുത്തഞ്ചേരി പ്രഭാഷണം നടത്തും. സാമൂഹ്യ പ്രവർത്തകനായ ഷാജി ഇടീക്കലിനെ ആദരിക്കുന്നു. ബൈജു കൂമുള്ളി (വാർഡ് മെമ്പർ), ആർ ബാബു കൂമുള്ളി, രഞ്ജിത്ത് കൂമുള്ളി, അജിത് ചെറുവത്ത്, ഗണേശൻ തെക്കേടത്ത്, സാജിദ് കോറോത്ത്, സ്മിത ഒ കെ എന്നിവർ പങ്കെടുക്കും.
0 Comments