അത്തോളി:മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അത്തോളി പൗരാവലി അനുശോചിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ ഭരണകാലത്താണ് സാധാരണക്കാർക്ക് ആയി കൊണ്ടുവന്ന മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം തുടങ്ങി സുപ്രധാന ഒട്ടേറേ കാര്യങ്ങൾ കൊണ്ടുവന്ന പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിംഗ്. അതേ പോലെ ലോകരാജ്യങ്ങൾ മൊത്തം സാമ്പത്തിക മാന്ദ്യത്തിലായിരുന്നപ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തെ അതിൽ നിന്ന് പിടിച്ചു നില്ക്കാൻ കഴിഞ്ഞത് മൻമോഹൻ സിംഗിൻ്റ സാമ്പത്തിക നയത്തിൻ്റെ ഭാഗമായാണ്. എ. കൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷാജി (സി.പി.എം, ), ആർ.എം കുമാരൻ (ബി ജെ പി ), ടി.പി.ഹമീദ് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്), അസീസ് കരിമ്പയിൽ (വ്യാപാരി വ്യവസായി ഏകോപന സമിതി) ആർ.കെ.അപ്പുക്കുട്ടി (ജനതാദൾ ), രമേശ് ബാബു (യു ഡി എഫ് ചെയർമാൻ) രാജേഷ് കൂട്ടാക്കിൽ, അജിത് കുമാർ കരുമുണ്ടേരി എന്നിവർ അനുശോചിച്ചു. മണ്ഡലം പ്രസിഡണ്ട് സുനിൽ കൊളക്കാട് സ്വാഗതവും ടി.കെ.ദിനേശൻ നന്ദിയും പറഞ്ഞു.
0 Comments