ഉള്ളിയേരി: കോഴിക്കോട് നഗരത്തിന് സാഹിത്യനഗരി പദവി ലഭിച്ചതിന് എം ടിയുടെ സംഭാവനകൾ വളരെ വലുതാണ്. മലയാളമണ്ണിന്റെ മണമുള്ള സൃഷ്ടികൾ തലയെടുപ്പോടെ വായനക്കാരുടെ മനസ്സിൽ എന്നുമുണ്ടാകും. സർഗ്ഗപ്രതിഭയായ എഴുത്തുകാരൻ മാലത്ത് തെക്കെപ്പാട്ട് വാസുദേവൻനായരുടെ (എം ടി)യുടെ നിര്യാണത്തിൽ കലാസൗഹൃദം ഉള്ളിയേരി അനുശോചനം രേഖപ്പെടുത്തി.
ശശികുമാർ തുരുത്യാട് അധ്യക്ഷത വഹിച്ചു. മനോജ്‌കുമാർ ഉള്ളിയേരി, ബിജു ടി ആർ, ഗിരീഷ് വാകയാട്, പുരുഷു ഉള്ളിയേരി, സഹദ് സലാം, ശിവദാസൻ ഉള്ളിയേരി, ശ്രീകല രാജൻ, അഹമ്മദ് ഉള്ളിയേരി, ഹമീദ് ജിൻസി,ഉഷാദേവി, മഞ്ജുഷ എന്നിവർ സംസാരിച്ചു.
0 Comments