തിരുവങ്ങൂർ അമ്പലം- കാരിയാടത്തു റോഡ് ഉദ്ഘാടനം ചെയ്തു.




ചേമഞ്ചേരി: ഗ്രാമപഞ്ചായ ത്ത് എട്ടാം വാർഡിലെ തിരുവങ്ങൂർ അമ്പലം - കരിയാടത്ത് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. അബ്ദുൾ ഹാരിസ്, മെമ്പർ മാരായ റസീന ഷാഫി, സി.കെ. രാജലക്ഷമി, സുധ തടവങ്കയ്യിൽ, വാർഡ് വികസന സമിതി കൺവീനർ ഉണ്ണി മാടഞ്ചേരി, കെ.ടി. രാഘവൻ എന്നിവർ സംസാരിച്ചു. 
      ഏഴ്, എട്ട് വാർഡുകളിൽ ദേശീയ പാതക്ക് പടിഞ്ഞാറ് ഭാഗത്തുള്ള 150-ഓളം വീട്ടുകാർക്ക് അവരുടെ സ്വന്തം അങ്ങാടിയായ തിരുവങ്ങൂരിലേക്ക് പ്രവേശിക്കാൻ നാല് കിലോമീറ്റർ ചുറ്റി സഞ്ചരി ക്കേണ്ട പ്രയാസം ഹരിതം റസിഡൻ്റ്സ് ഭാരവാഹിക ളായ കെ.ടി. രാഘവൻ, മജിത,വി.വി. ഉണ്ണി മാധവൻ, അശോകൻ കണ്ണഞ്ചേരി, ബാലൻ തീർത്ഥം എന്നിവർ നിവേദനത്തിലൂടെ പഞ്ചായത്ത് പ്രസിഡണ്ടിനെ ബോധ്യപ്പെടുത്തി.

Post a Comment

0 Comments