കൊയിലാണ്ടി: കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാര്‍ത്ഥം ഡിസംബര്‍ 26 മുതല്‍ 31 വരെ പ്രൊഫഷണല്‍ നാടക രാവ് സംഘടിപ്പിക്കുന്നു. കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സാന്ത്വന പരിചരണ മേഖലയില്‍ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്.
സ്വന്തമായ സ്ഥലവും ആധുനിക സജ്ജീകരണ ങ്ങളോടെയുളള കെട്ടിടവും സജ്ജമാക്കാനാണ് നാടക രാവിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക.
26-ന് അഞ്ച് മണിക്ക് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴ് മണിയ്ക്ക് മിഠായി തെരുവ് നാടകം അരങ്ങേ റും. 27ന് ചിറക്, 28ന് മുച്ചീട്ട് കളിക്കാരന്റെ മകള്‍, 29ന് അപ്പ, 30-ന് ഉത്തമന്റെ സങ്കീര്‍ത്തനം, 31 -ന് കോഴിക്കോട് അനില്‍ദാസ് നയിക്കുന്ന ഗസല്‍ നിലാവ് എന്നിവ ഉണ്ടാവും. സമാപന സമ്മേളനം ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
0 Comments