കൊയിലാണ്ടി: നാഷണൽ സർവീസ് സ്കീം ഹരിതം പദ്ധതിയുടെ ഭാഗമായുള്ള ടെറസ് ഫാമിംഗ് ജൈവ പച്ചക്കറി വിളവെടുപ്പ് ജില്ലാതല ഉദ്ഘാടനം
കൊയിലാണ്ടി ജി.വി.എച്ച്. എസ്.എസിൽ കാനത്തിൽ ജമീല എം.എൽ.എ. നിർവഹിച്ചു. സ്കൂളിൻ്റെ ടെറസിൽ 120- മൺ ചട്ടികളിലും 150-ഗ്രോ ബാഗുകളിലുമായാണ് കൃഷി നടത്തിയത്.
പച്ചമുളക്, വെണ്ടയ്ക്ക, തക്കാളി, കോളിഫ്ലവർ, പടവലം, ചീര, കക്കിരി, പാവയ്ക്ക എന്നീ പച്ചക്കറികളാണ് വിളയിച്ചത്. കൂടാതെ 13-സെൻ്റിൽ കപ്പ കൃഷിയും ഉണ്ട്. കൊയിലാണ്ടി കൃഷി വകുപ്പിന്റെ സഹായ ത്തോടെയാണ് പദ്ധതി. മൂന്നു വർഷമായി എൻ.എസ്.എസ് ക്യാമ്പിലേക്കുള്ള പച്ചക്കറികൾ ഇതുവഴിയാണ് ലഭിക്കുന്നത്. നഗരസഭ വൈസ് ചെയർമാൻ കെ സത്യൻ അധ്യക്ഷത വഹിച്ചു.
റീജണൽ പ്രോഗ്രാം ഓഫീസർ എസ്. ശ്രീചിത്ത്, എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ കെ.പി. അനിൽകുമാർ, അസി. കൃഷി ഓഫീസർ പി. വിദ്യ, പ്രിൻസിപ്പാൾ എൻ.വി. പ്രദീപ്കുമാർ, പ്രധാനാധ്യാപകൻ കെ. സുധാകരൻ, എൻ.സി. പ്രശാന്ത് പ്രോഗ്രാം ഓഫീസർ എൻ.കെ. നിഷിദ എന്നിവർ പങ്കെടുത്തു. സന്നിഹിതരായിരുന്നു. കെ. അഷ്റഫ്, എൻ.എസ്.എസ്
വളണ്ടിയർ കെ. അർജുൻ എന്നിവർ സംസാരിച്ചു.
0 Comments