'ദി ലാൻ്റ് ഓഫ് അഘോരീസ്.'


ഇൻ്റർവ്യൂ:



അൻഷദ് ഗുരുവായൂർ.
സുജിത് കുട്ടനാരി.
.....................................................
▪️
മനുഷ്യ സംസ്കാര വൈവിധ്യത്തിലേക്ക് ക്യാമറക്കണ്ണുമായി ഒരാൾ സഞ്ചരിക്കുന്നു. അങ്ങനെ ഒരു യാത്രയുടെ അവസാനം അയാൾ എത്തിയത് വരണസിയിലെയും കാശിയിലെയും ഗംഗയുടെ തീരങ്ങളിലാണ്. അവിടെ ചിരപുരാതനരായ സന്യാസസമൂഹത്തിൻ്റെ മടിത്തട്ടിലേക്കാണ്.
ചിതാഭസ്മം ദേഹത്ത് പൂശി അത്യപൂർവ്വം മാത്രം പുറം ലോകത്തേക്ക് വരുന്ന നഗ്നരായ അഘോരി സന്ന്യാസ സമൂഹത്തിലേക്ക്.







അൻഷാദ് ഗുരുവായൂർ എന്ന ഫോട്ടോഗ്രാഫർക്ക് മുന്നിൽ ഇപ്പോൾ
അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെയും കാളിദേവിയെയും ആരാധിക്കുന്ന അഘോരികളുടെ രൗദ്രഭയാനകമായ ജീവിതമുഹൂർത്തങ്ങൾ.
മരണങ്ങൾ ആഘോഷമാക്കുന്നവർ എന്ന് അൻഷാദ് വിശേഷിപ്പിക്കുന്നവർക്ക് മനുഷ്യന്റെ തലയോട്ടിയും മറ്റ് അസ്ഥിഭാഗങ്ങളും അലങ്കാരങ്ങളാണ്.









? വാരണസിയിലും കാശിയിലും ദിവസങ്ങളോളം സഞ്ചരിച്ചു. അവിടെ നിന്നും മനസ്സിലാക്കിയ അഘോരികളെ സംബന്ധിച്ച വസ്തുതകൾ?

▪️അഘോരികൾ പല തരക്കാരാണ്. നാഗ സന്യാസികൾ, സാധാരണ സന്യാസികളുമുണ്ട്. അവർ പുറം ലോകവുമായി,മനുഷ്യരുമായി സംവദിക്കാത്തവരാണ്. അവർ ആത്മാക്കൾക്ക് പൂജ ചെയ്യുന്നവരും ആത്മാക്കളുമായി സംസാരിക്കാനുമായി സമയം ചിലവഴിക്കുന്നവരുമാണ്. ചില സൂചനകൾ പ്രകാരം
അവിടെ പുറത്തൊക്കെ കണ്ട ചിലർ യഥാർത്ഥ അഘോരിയാണെന്ന് മനസ്സിലായി.







? ചിത്രങ്ങൾ പ്രധാനമായും കിട്ടിയത് ?

▪️വാരണസിയിലെ രണ്ട് ഘാട്ടുകളാണ് ഹരിചന്ദ്രിക ഘാട്ടും, മണികർണ്ണിക ഘാട്ടും. അവിടെ നിന്നുള്ള ഫോട്ടോകളുണ്ട്. പിന്നെ,കാശിയിൽ നിന്നാണ് ജഢങ്ങളുടെ ഫോട്ടോകൾ കിട്ടിയത്. പല സ്ഥലങ്ങളിൽ നിന്ന് കിട്ടിയ ചിത്രങ്ങളാണ് എന്നു പറയാം. 25 കിലോമീറ്ററുകളോളം പ്രതി ദിവസം നടക്കുമായിരുന്നു.

?ദേ ദീവാലി ഫോട്ടോസ് കിട്ടിയത്?

▪️ ദേ ദീവാലിയുടെ കോൺസപ്റ്റിലും ഫോട്ടോകളും ഷൂട്ട് ചെയ്തിരുന്നു. നവംബർ മാസത്തിലാണ് അത് നടന്നത്. പത്ത് ലക്ഷത്തോളം ആളുകൾ അവിടെ എത്തിക്കാണണം. എല്ലാ വർഷവും നടക്കും. ആ സമയത്ത് യാദൃശ്ചികമായി എത്തിയത് കൊണ്ട് കണ്ടു.





? ഗംഗാ ആരതി ഫോട്ടോ എടുത്തിട്ടുണ്ടല്ലൊ. എവിടെ വെച്ചാണ്?

▪️ ദിവസവും നടക്കുന്നതാണ് ഗംഗാ ആരതി. മൂന്ന് സ്ഥലത്ത് നടക്കുന്നു. ഒന്ന് അസി ഘാട്ട്, ദശാത്മിക ഘാട്ടിൽ രണ്ടെണ്ണവും. പുലർച്ചയും നടക്കുന്നുണ്ട്. ഗംഗാ ആരതി ഹരിദ്വാറിൽ നടക്കുന്നുണ്ട്. പക്ഷേ,ഗംഗാ ആരതി ഏറ്റവും പ്രശസ്തമായത് വരണസിയിലേതാണ്.








12 വർഷങ്ങൾക്ക് ശേഷം വീണ്ടും കുംഭമേള വരുന്നുണ്ട്. അവിടെ ധാരാളം അഘോരികളെ കാണാൻ സാധിക്കും. കാണണമെന്നും കൂടുതൽ ചിത്രങ്ങൾ പകർത്തണമെന്നും അൻഷദ് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, സാഹചര്യങ്ങൾ അനുകൂലമാകുന്നില്ല എന്ന ആശങ്കയുമുണ്ട്.






?അഘോരികളെപ്പോലെ കുറേയാളുകളെ ഫോട്ടോകളിൽ കാണുന്നുണ്ടല്ലൊ ?

▪️
അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിക്കുന്ന ഇവർക്കും ഈ മണ്ണിൽ വ്യാജൻമാരുണ്ട്.



പതിനെട്ടു വർഷമായി ഫോട്ടോഗ്രാഫി രംഗത്ത് പ്രവർത്തിക്കുന്നു. ഇപ്പോൾ ഗുദാം ആർട്ട് ഗ്യാലറി ജനറൽ മാനേജരാണ്. 18 വർഷമായി കൊമേഴ്സ്യൽ ഫോട്ടോഗ്രാഫറാണ്. ഫാഷൻ, അഡ്വർടൈസ്മെൻ്റ് രംഗത്തുണ്ട് അൻഷാദ് ഗുരുവായൂർ.


? അഘോരികളെക്കുറിച്ചുള്ള ഫോട്ടോയും എഴുത്തും നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലൊ ?


▪️ഉണ്ട്. 2018 ലാണ് ഈ കോൺസെപ്റ്റ് വന്നത്. മാതൃഭൂമിയുടെ യാത്ര മാഗസിനിൽ
മനുഷ്യ സംസ്കാരവും അഘോരികളെക്കുറിച്ചും എഴുതിയിട്ടുണ്ട്. കോവിഡ് കാലത്ത് 2020ൽ ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളുൾപ്പെടുന്ന ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടു.


ജീവകാരുണ്യ മനസ്സുള്ള അൻഷദ് കേരളത്തിൽ ആദ്യത്തെ കരൾ ദാതാവാണ്. ഇന്ത്യയിലെത്തന്നെ പ്രായം കുറഞ്ഞ കരൾ ദാതാക്കളിലൊരാളുമാണ്.
ആരോഗ്യ പ്രശ്നങ്ങൾ കാരണം വിദേശത്തുള്ള ജോലി രാജിവെച്ച് നാട്ടിൽ വന്നു. കോഴിക്കോട്ട് ഗുദാം ആർട് ഗ്യാലറിയുമായി ചേർന്ന് ആർട് കഫെയും വിൻ്റെജ് ഷൂട് ഫ്ലോറും ചെയ്യുന്നു.






ഗുദാം ആർട്ട് ഗ്യാലറി പ്രവർത്തനത്തിനിടയിൽ നിന്നാണ് 2024 നവംബറിൽ വീണ്ടും വരാണസിയിൽ പോകുന്നതും  പതിനഞ്ചോളം ദിവസങ്ങൾ അവിടെ തങ്ങി നേരത്തെയുള്ളതിനേക്കാൾ കൂടുതൽ മികച്ച ഫോട്ടോകൾ എടുക്കുന്നതും. എക്സിബിഷനിലുള്ള ചിത്രങ്ങൾ പ്രധാനമായും ഈ സമയത്ത് എടുത്തതാണ്.



?  ഫോട്ടോഗ്രാഫി അഘോരികളിലേക്ക് എത്താനുള്ള കാരണം ?

▪️എനിക്ക് ഹ്യൂമൻ പോർട്രെയിറ്റ് ഇഷ്ടമാണ്. ഫാഷൻ ഫോട്ടോഗ്രാഫർ ആയതു കൊണ്ട് തന്നെ വ്യത്യസ്ത തരം മനുഷ്യരെ, സംസ്കാരങ്ങളെ ഫോട്ടോഗ്രാഫിയിലുടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഞാൻ ഒരു ദിവസം പ്രായമായ കുഞ്ഞിനെ മാഗസിനിൽ കവർ ചെയ്തിട്ടുണ്ട്. മാധ്യമത്തിനു വേണ്ടി. അതുപോലെ തന്നെ തൊണ്ണൂറു വയസ്സുള്ളയാളെ മോഡലാക്കിയിട്ടുണ്ട്. എനിക്ക് ജാതി, മതം പ്രായം അതുപോലുള്ള ചിന്തകളൊന്നുമില്ല. 
എൻ്റെ മുന്നിൽ എല്ലാവരും മോഡലുകളാണ്.
ഞാൻ ഇരുപത്തി രണ്ടാമത്തെ വയസ്സിൽ കരൾ ദാനം ചെയ്ത വ്യക്തിയാണ്. 38 സെൻ്റീ മിറ്റർ ശരീരഭാഗം ദാനം ചെയ്ത വ്യക്തിയാണ്. ബന്ധുവായ ഒരു കുട്ടിക്കാണ് നൽകിയത്. കേരളത്തിലെ ആദ്യത്തെ കരൾ ദാതാവാണ്. 


ഡിജിറ്റൽ ഫോട്ടോഗ്രഫി എന്ന ആശയത്തിലേക്ക് വന്നത്?

▪️കാലം മാറിക്കൊണ്ടിരിക്കുകയാണല്ലൊ. പുതിയകാലത്ത് പുതിയ ടെക്നോളജി ഉപയോഗിക്കുക എന്നതാവണം.


പ്രൊഫഷണലായി ഫോട്ടോഗ്രാഫി പഠിച്ചിട്ടുണ്ടോ?

▪️ ഞാൻ ഷെഫ് ആയിട്ടാണ് പഠിച്ചത്. പിന്നെ ഫോട്ടോഗ്രാഫിയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.

കുടുംബത്തെക്കുറിച്ച് പറയാമോ?
▪️ഭാര്യ നാഷിദ ബാനു.
മൂന്ന് മക്കൾ
അനസ്, ബാസിൽ, അയാൻ . മൂന്ന് പേർക്കും  ഒരേ ജനനതിയ്യതിയുമാണ്. നോർമൽ ഡെലിവറി. അതും ഒരു അപൂർവത.




Post a Comment

0 Comments