കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ദേവസ്വം തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 6 മുതൽ 13 വരെനടത്തപ്പെടുന്നു. പ്രസ്തുത ചടങ്ങ് മലയാളത്തിന്റെ പ്രശസ്ത സംഗീത സംവിധായകൻ ശ്രീ എം ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് 6 30 മുതൽ സംഗീത പ്രതിഭാ സംഗമം നടക്കുന്നതാണ്. ഈ വർഷത്തെ പിഷാരികാവ് ദേവസ്വം ഏർപ്പെടുത്തിയ തൃക്കാർത്തിക സംഗീത പുരസ്കാരം ലഭിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കാണ്. ഡിസംബർ 13 തൃക്കാർത്തിക ദിനത്തിൽ വൈകുന്നേരം അഞ്ചുമണിക്ക് തൃക്കാർത്തിക സംഗീത പുരസ്കാര സമർപ്പണംവും നടക്കുന്നതായിരിക്കും.
--------------------------------------------
വാർത്ത: രജീഷ് കുമാർ പി.എം
0 Comments