ചേമഞ്ചേരി പൂക്കാട് എഫ്. എഫ് ഹാളിൽ സംഘടിപ്പിച്ച വയോജന കലോത്സവം സാകല്യം വേറിട്ട അനുഭവമായി. ചേമഞ്ചേരി പഞ്ചായത്ത് വയോജന ക്ലബ്ബിൻ്റേയും ഇരുപത് വാർഡുകളിലായി രൂപീകരിച്ച 154-വയോജന അയൽസഭകളുടേയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.
കലാ- സാഹിത്യ ക്വിസ്,
ചിത്രരചന, കളിമൺ രൂപങ്ങൾ, ഗ്രൂപ്പ് ഡാൻസ്,
സിംഗിൾ ഡാൻസ്, നാടോടിപ്പാട്ട്,തിരുവാതിര ക്കളി, സ്കിറ്റ്, മോണോ ആക്ട്, പ്രഛന്ന വേഷം, ഒപ്പന എന്നീ ഇനങ്ങളിൽ വയോജനങ്ങൾ മത്സരിച്ചു.
കലോത്സവം സിനിമാ സീരിയൽ ആർട്ടിസ്റ്റ് ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്ക യിൽ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനിൽ കുമാർ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൾ ഹാരിഷ്, സന്ധ്യ ഷിബു, അതുല്യ ബൈജു, ക്ലബ് പ്രസിഡണ്ട് ടി.കെ. ദാമോധരൻ, സെക്രട്ടറി ടി.വി. ചന്ദ്രഹാസൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ കെ.ആർ. രമ്യ, പി.സി. സതീഷ്ചന്ദ്രൻ
എന്നിവർ സംസാരിച്ചു.
0 Comments