പേരാമ്പ്ര ബൈപാസിൽ ട്രാഫിക് സംവിധാനം വേണം.



പേരാമ്പ്ര: നഗരത്തിലെ ഗതാഗത തിരക്കൊഴിവാക്കാൻ കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച പേരാമ്പ്ര ബൈപാസ് ട്രാഫിക് സംവിധാനം ഏർപെടുത്താത്തതിനാൽ അപകടങ്ങൾ പതിവാകുകയും ഒട്ടേറെപ്പേർക്ക് ജീവഹാനിയും ഗുരുതമായി പരിക്ക്പറ്റി കിടപ്പിലായവരുമുണ്ട്.
2021ൽ ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത റോഡ് കല്ലോട് കൊളോറക്കണ്ടി മുതൽ കക്കാട് വരെ ഏതാണ്ട് മൂന്ന് കിലോമീറ്റർ ദൂരത്തിലാണ്. റോഡിൽ മൂന്ന് പ്രധാന റോഡുകൾ ക്രോസ് ചെയ്യുകയും ഇതിൽ ഒരു ക്രോസിങ്ങ് ഇ.എം.എസ് സഹകരണ ആശുപത്രി ജംഗ്‌ഷൻ കൂടിയാണ്. റോഡ് ആരംഭിക്കുന്നിടങ്ങളിലും അപടകങ്ങൾ പതിവാണ്. റോഡ് ഗതാഗത യോഗ്യമാക്കിയെങ്കിലും സി.സി ക്യാമറ ഉൾപ്പെടെ അത്യവശ്യ ട്രാഫിക് സംവിധാനങ്ങൾ ഒരുക്കുവാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. 
പ്രധാന ഭാഗങ്ങളിൽ നിർബന്ധമായും ട്രാഫിക് സംവിധാനങ്ങൾ ഒരുക്കണെമെന്ന നൂറിലധികം യാത്രക്കാർ ഒപ്പിട്ട പരാതി  




പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണന് പൊതുപ്രവർത്തകൻ പ്രസൂൺ കല്ലോട് സമർപ്പിച്ചു.

Post a Comment

0 Comments