കാലം കരുതി വെച്ച കരുനീക്കം. ചെസ്സ് കളിച്ചു തുടങ്ങിയത് ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ,പന്ത്രണ്ടാം വർഷം ലോക ചാമ്പ്യൻ.



 ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദൊമ്മ രാജു ഗുകേഷ് ആദ്യമായി ചെസ്സ് കളിച്ചു തുടങ്ങുന്നത്. ആ പ്രതിഭയെ ആദ്യം തൊട്ടറിഞ്ഞത് സ്കൂളിലെ ചെസ്സ് പരിശീലകരായ  വി.ഭാസ്കർ ആയിരുന്നു. ആദ്യമേ ആഴ്ചയിൽ മൂന്ന് ദിവസം മൂന്നു മണിക്കൂറ് വീതം പരിശീലനം നടത്തിയ ഗുകേഷ് പെട്ടെന്ന് വിജയങ്ങളിലേക്ക് എത്തി. ചെന്നൈയിൽ താമസമാക്കിയ ആന്ധ്ര സ്വദേശികളായ ഡോക്ടർ രജനീകാന്തിന്റെയും, ഡോക്ടർ പത്മജയുടെയും മകനായി 2006 മെയ് 29നാണ് ഗുകേഷ് ജനിച്ചത്. 2015 ഏഷ്യൻ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 9 വിഭാഗത്തിൽ  അന്താരാഷ്ട്ര മത്സരത്തിൽ വിജയം തുടങ്ങി.2018  ഇന്റർനാഷണൽ മാസ്റ്റർ പദവി നേടി. 2018 ലോകയൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിലും ജേതാവായി. ഏഷ്യാനെറ്റ് യൂത്ത് ചാമ്പ്യൻഷിപ്പിൽ നാല് സ്വർണം നേടി.അടുത്തവർഷം ഗ്രാൻഡ്മാസ്റ്റർ പദവി. 12 വയസ്സും ഏഴുമാസവും 17 ദിവസവും പ്രായമുള്ളപ്പോഴാണ്ഈ സ്വപ്ന നേട്ടം കൈവന്നത്. ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം ആയിരുന്നു. 37 വർഷമായി ആനന്ദ് കയ്യടക്കി വെച്ചിരുന്ന സ്ഥാനമാണ് ഗുകേഷ് സ്വന്തമാക്കിയത്.

Post a Comment

0 Comments