കോഴിക്കോട്: പേരക്ക ബുക്‌സ് ഏര്‍പ്പെടുത്തിയ എഴുത്തുപുര പുരസ്‌കാരം പ്രശസ്തകവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവിന് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാല്‍പതുവര്‍ഷത്തിലേറെയായി സാഹിത്യരംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം മുപ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരമാണ് എഴുത്തുപുര പുരസ്‌കാരമെന്ന് ജൂറി അംഗങ്ങളായ ബിനേഷ് ചേമഞ്ചേരി, ഹംസ ആലുങ്ങല്‍, ബിന്ദുബാബു എന്നിവര്‍ അറിയിച്ചു. പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ 21ന് പേരക്ക ബുക്‌സ് സംസ്ഥാന ബാലസാഹിത്യ ക്യാമ്പില്‍ കൊയിലാണ്ടിയില്‍ കല്‍പ്പറ്റ നാരായണന്‍ സമ്മാനിക്കും.
പേരക്ക നോവല്‍ പുരസ്‌കാരം സുനിത കാത്തുവിന്റെ റൂഹോയുടെ സങ്കീര്‍ത്തനങ്ങള്‍ എന്ന നോവലിനാണ്. പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്യും.
0 Comments