പ്രഭാത സഞ്ചാരത്തിന് ഇറങ്ങുന്നവരും രാത്രികാലങ്ങളില്‍ റോഡില്‍കൂടി നടക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍….• പ്രഭാത നടത്തും കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം.• കഴിയുന്നതും വാഹനങ്ങളില്ലാത്ത മൈതാനങ്ങളോ പാര്‍ക്കുകളോ തിരഞ്ഞെടുക്കുക അല്ലെങ്കില്‍ വെളിച്ചമുള്ളതും, ഫുട്പാത്തുകള്‍ ഉള്ളതുമായ റോഡുകള്‍ മാത്രം തിരഞ്ഞെടുക്കാം …• തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ള റോഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക..• ഫുട്പാത്ത് ഇല്ലെങ്കില്‍ നിര്‍ബന്ധമായും അരികില്‍ കൂടി വരുന്ന വാഹനങള്‍ കാണാവുന്ന രീതിയില്‍ റോഡിന്റെ വലത് വശം കൂടി നടക്കുക.• വെളുത്തതോ ഇളം കളറുള്ളതോ ആയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കണം, കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം.• റിഫ്‌ളക്ടീവ് ജാക്കറ്റുകളൊ വസ്ത്രങ്ങളൊ ഉപയോഗിക്കുക.• ഫോണ്‍ ഉപയോഗിച്ചു കൊണ്ടും ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം.• കുട്ടികള്‍ക്ക് അധിക ശ്രദ്ധ നല്‍കണം• വര്‍ത്തമാനം പറഞ്ഞും, കുട്ടം കൂടിയും നടക്കുന്നത് ഒഴിവാക്കണം.• മൂടല്‍ മഞ്ഞ്, മഴ എന്നീ സന്ദര്‍ഭങ്ങളും കുട പിടിച്ച് നടക്കുന്നതും ഒഴിവാക്കണം ..
0 Comments