ചേമഞ്ചേരി:ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജെൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കുഞ്ഞുങ്ങളോടും, സ്ത്രീകളോടും യാതൊരു വിധ ലിംഗവിവേചനവും കാണിക്കുകയില്ലെന്നും, ലിംഗഭേദമന്യേ എല്ലാ കുട്ടികളോടും തുല്യതയോടെ പെരുമാറുമെന്നും പ്രഖ്യാപിച്ചു കൊണ്ട് സി.ഡി.എസിൻ്റെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ നടന്നു.
ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന കൂട്ടായ്മയിൽ പ്രസിഡണ്ട് സതി കിഴക്കയിൽ, വൈസ് പ്രസിഡണ്ട് എം ഷീല ടീച്ചർ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ വി കെ അബ്ദുൾ ഹാരിസ്, സന്ധ്യ ഷിബു, അതുല്യ ബൈജു സി ഡി എസ് ചെയർപേഴ്സൺ ആർ.പി.വത്സല സി ഡി എസ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഏ.ഡി എസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗങ്ങൾക്കും, സി ഡി എസ് അംഗങ്ങക്കും ഏ ഡി എസ് ഭാരവാഹികൾക്കും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
0 Comments