📎
റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറണമെന്ന് മന്ത്രി ജി.ആർ.അനിൽ.സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
📎
മലയോര മേഖലയിലെ വന്യ ജീവി ആക്രമണം സംസ്ഥാനത്തിൻ്റെ മൊത്തം പ്രശ്നമാണെന്ന് വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ. വന്യജീവി അക്രമണത്തിൽ ജനം അമ്പരന്ന് നിൽക്കുകയാണെന്നത് നിഷേധിക്കാൻ കഴിയില്ല. താൽക്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
📎
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവക്കായി ഇന്നു വനം വകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കി. കൂടുതല്‍ ആര്‍ആര്‍ടി സംഘം ഇന്ന് വനത്തില്‍ എത്തി തെരച്ചില്‍ നടത്തും.
ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക ദൗത്യ സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തെരച്ചിലിനായി സ്ഥലത്ത് എത്തിക്കും.
📎
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ കേരളത്തിൽ നിന്ന് എ.ഡി.ജി.പി.പി.വിജയന്. കേരളത്തിലെ പോലീസ് സേനയിലെ 10 പേർക്കും അഗ്നിശമന വിഭാഗത്തിലെ 5 പേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.
📎
കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം വീട്ടിലെത്തി. ആയിരക്കണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കുന്നതിനായി രാധയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കടുവക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതിനിടെ ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞെന്ന് നോർത്തേൻ സിസി എഫ് പറഞ്ഞു.
📎
പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്. ഹയർസെക്കൻഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി.
📎
മംഗളൂരുവിലെ ആശുപത്രിയില്‍നിന്ന് മരിച്ചെന്നു കരുതി കണ്ണൂരില്‍ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പാച്ചപ്പൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രൻ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.
കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ 11 ദിവസം നീണ്ട ചികിത്സക്കൊടുവില്‍ പവിത്രൻ ആളുകളെ തിരിച്ചറിയുകയും ചെറുതായി സംസാരിക്കുന്നുമുണ്ട്.
📎
ചങ്ങനാശ്ശേരിയിൽ ആകാശത്തൊട്ടിലിൻ്റെ വാതിൽ ഇളകി വീണ് 17 കാരന് ഗുരുതര പരിക്ക്.ചങ്ങനാശ്ശേരി സ്വദേശി അലൻ ബിജുവിനാണ് പരിക്കേറ്റത്.
📎
സംവിധായകൻ ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.എറണാകുളത്തെ
സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഷാഫി പ്രവേശിപ്പിച്ചിരിക്കുന്നത്.
0 Comments