അതിരപ്പിള്ളിയിൽ മുറിവേറ്റ ആനയ്ക്ക് ചികിത്സ ആരംഭിച്ചു.




തൃശൂർ: അതിരപ്പിള്ളി വനമേഖലയിൽ മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികിൽസ ആരംഭിച്ചതായി വനംവകുപ്പ്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ആനയെ മയക്കുവെടി വെച്ച് പിടികൂടിയിരുന്നു.

മസ്‌കത്തിൽ മുറിവേറ്റ കാട്ടാന 15-ാം തീയതി മുതൽ ഈ പരിസരത്തുണ്ട്. ഇടവിട്ട ദിവസങ്ങളിൽ ആനയെ കണ്ടതിനെ തുടർന്നാണ് വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചത്. ആനക്ക് പരുക്കേറ്റെന്ന് കണ്ടെത്തിയതോടെയാണ് മയക്കുവെടി വെച്ച് പിടികൂടി ചികിത്സിക്കാൻ തീരുമാനമായത്.

മറ്റൊരു ആനയുമായി കൊമ്പ് കോർത്തപ്പോഴുണ്ടായ മുറിവാണിത്. രണ്ട് മുറിവുകളാണ് ആനയ്ക്കുണ്ടായിരുന്നത്. ഇതിലൊന്ന് ഭേദമായിട്ടുണ്ട്.

Post a Comment

0 Comments