കൊയിലാണ്ടി ഗവൺമെന്റ് മാപ്പിള ഹയർസെക്കൻഡറി സ്കൂൾ 122 മത് വാർഷികം; 'മാസ്സ് ഫെസ്റ്റ്-25'.


കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെന്റ് മാപ്പിള ഹയർസെക്കൻഡറി സ്കൂൾ 122 മത് വാർഷികം; മാസ്സ് ഫെസ്റ്റ്-25' കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജനുവരി 26 രാവിലെ 9 മണിക്ക് അംഗൻവാടി കലോത്സവത്തോടെയാണ് മാസ് ഫെസ്റ്റിന് തുടക്കമായത്. ഒപ്പം എൽ.കെ.ജി യു.കെ.ജി വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സത്താർ കെ. കെ അധ്യക്ഷത വഹിച്ചു . ഹയർസെക്കൻഡറി വിഭാഗം അധ്യാപകനായ മനോജ് മാസ്റ്റർ സ്വാഗതവും, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പ്രദീഷ് സാർ നന്ദിയും അർപ്പിച്ചു.ചടങ്ങിൽ ഈ അക്കാദമിക്ക് വർഷത്തിലെ വിവിധ പരിപാടികളിൽ വിജയികളായവർക്കുള്ള ഉപഹാര സമർപ്പണം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് നിർവഹിച്ചു. മുഖ്യാതിഥിയായി ബാലൻ അമ്പാടിയും,  രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ഉദ്ഘാടന വേദിയിൽ ജാനു തമാശ ഫെയിം ലിധിലാലിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി.

ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ഗവ.മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൽ.പി,യു. പി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ അരങ്ങേറി .

രാത്രി 9 മണിക്ക് നടന്ന സമാപന പരിപാടിയിൽ മലയാളത്തിന്റെ പ്രശസ്ത പിന്നണിഗായകൻ സുനിൽകുമാർ നയിച്ച ഗാനമേള അരങ്ങേറി. പ്രസ്തുത പരിപാടിയിൽ ഐഡിയ സ്റ്റാർ സിംഗർ ആതിര കെ.കൃഷ്ണൻ, നൗഫൽ റഹ്മാൻ എന്നിവരും ഗാനങ്ങൾ ആലപിക്കുകയുണ്ടായി.

Post a Comment

0 Comments