കൊയിലാണ്ടി: വിനോദ് പി പൂക്കാടിന്റെ പ്രഥമ കവിതാ സമാഹാരമായ ‘എനിക്കൊരു കടലുണ്ടായിരുന്നു’ പ്രകാശനം ചെയ്തു. പ്രശസ്ത കവി ഡോ. സോമൻ കടലൂർ പ്രകാശന കർമ്മം നിർവ്വഹിച്ചു. കവി സത്യചന്ദ്രൻ പൊയിൽക്കാവ് പുസ്തകം ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ യു.കെ രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം. ടി. ഗീത പുസ്തക പരിചയം നടത്തി.
എഴുത്തുകാരായ അനിൽ കാഞ്ഞിലശ്ശേരി, ബിനേഷ് ചേമഞ്ചേരി, ബിന്ദു ബാബു, വിനീത മണാട്ട്, വേദിക റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് വി. കെ. അശോകൻ, പാലോറ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ടി. എ. ശ്രീജിത്ത്, സുവോളജി അസോസിയേഷൻ സെക്രട്ടറി ഗീത നായർ,രശ്മി പി എസ്,സുബ്രഹ്മണ്യൻ പി. എം. എന്നിവർ ആശംസകൾ അറിയിച്ചു. പ്ലാവില ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ശ്രീചിത്ത് എസ് സ്വാഗതം പറഞ്ഞു. വിനോദ് പി പൂക്കാടിന്റെ മറുമൊഴിക്ക് ശേഷം രാമചന്ദ്രൻ പന്തീരടി നന്ദി പ്രകാശിപ്പിച്ചു.
0 Comments