തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്, 20 റേക്കുകളുമായി വെള്ളിയാഴ്ച സർവീസ് ആരംഭിക്കുന്നു.




 വന്ദേഭാരതിന്റെ പുതിയ സർവീസ് വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു. ഇതിൽ 312 സീറ്റുകളാണ് അധികമായി ലഭിക്കുക. 20 കോച്ചുകളുള്ള വന്ദേഭാരത് അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേയ്ക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി.

16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന് പകരമാണ് ഈ വണ്ടി ഓടിക്കുക. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന് നിലവിൽ 8 കോച്ചുകളാണുള്ളത്. ഇതിന് പകരം 20 കോച്ചുകളുള്ള വണ്ടി രണ്ടാംഘട്ടത്തിൽ വരും.

Post a Comment

0 Comments