20-ാംവാർഷികാഘോഷം സംഘടിപ്പിച്ച് അത്തോളി "ശ്രീകലാലയം "സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ആർട്സ്.






അത്തോളി :നിരവധി കലാ പ്രതിഭകളെ വളർത്തിയെടുത്ത സ്ഥാപനം  കലാരംഗങ്ങളിൽ വിജയഗാഥ തീർത്ത നിരവധി വിദ്യാർത്ഥികളാണ് 20 വർഷ കാലയളവിൽ കലാലയത്തിൽ നിന്നും കല അഭ്യസിച്ചു വരുന്നവരും പടിയിറങ്ങിയവരും . കലാലയ പരിസരത്ത് വച്ച് നടന്ന ചടങ്ങ് ( Nightingale of Flowers top singer fame ) ദേവനശ്രീയ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രബീഷ് ശ്രീ കലാലയം സ്വാഗതം പറഞ്ഞ ചടങ്ങിൽ അത്തോളി ഗ്രാമപഞ്ചായത്ത് അംഗം ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സുനിൽ തിരുവങ്ങൂർ , മധുസൂദനൻ ഭരതാജലി , എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു . ഷിജു കൂമുള്ളി നന്ദിയും പറഞ്ഞു .തുടർന്ന് കലാലയത്തിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും നൃത്തൃ നൃത്യങ്ങളും അരങ്ങേറി.


Post a Comment

0 Comments