തിലക് വർമ്മ രക്ഷകനായി; ടി20യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം.




ഇംഗ്ലണ്ടിനെതിരായ ടി20യില്‍ ഇന്ത്യക്ക് ജയം.55 പന്തില്‍ പുറത്താവാതെ 72 റണ്‍സെടുത്ത തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ടിന് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യ മത്സരത്തിലെ പോലെ രണ്ടാം മത്സരത്തില്‍ 30 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാനായത്.  166 റണ്‍സ് വിജയക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഹതാരങ്ങള്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയിട്ടും, വാലറ്റത്തെ കൂട്ടുപിടിച്ച് തിലക് വര്‍മയെന്ന യുവതാരം നടത്തിയ അസാമാന്യ പോരാട്ടമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

Post a Comment

0 Comments