കൊയിലാണ്ടി: സമാന്തര വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വ്യക്തിമുദ്ര പതിപ്പിച്ച യൂണിവേഴ്സൽ കോളേജ്, വിവിധ പരിപാടികളോടെ കോളേജ് ഫെസ്റ്റ് 'ഒസ്മെൻടാ 2കെ24-25' സംഘടിപ്പിച്ചു.
പ്രസ്തുത ചടങ്ങ്, പ്രശസ്ത മജീഷ്യനും, അധ്യാപകനുമായ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ബാബു. പി അധ്യക്ഷൻ ആയിരുന്നു. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ദീപേഷ് മാസ്റ്റർ സ്വാഗതവും, സജേഷ് മാസ്റ്റർ, ശശീന്ദ്രൻ മാസ്റ്റർ, ജയൻ മാസ്റ്റർ,രാജേഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ കോളേജ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളിലും, അക്കാദമിക് കലണ്ടർ പ്രകാരമുള്ള പരിപാടികളിലും, സമ്മാനാർഹരായ വിദ്യാർത്ഥികളെ അനുമോദിച്ചു .പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ അഖില ടീച്ചർ നന്ദി അറിയിച്ചു.
തുടർന്ന് യൂണിവേഴ്സൽ വിദ്യാർത്ഥികളും, അധ്യാപകരും അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉച്ചക്കുശേഷം പൊതു പരിപാടിയിൽ ലൈവ് ഡി.ജെ. പ്രോഗ്രാമോടുകൂടി ഈ വർഷത്തെ യൂണിവേഴ്സൽ ഫെസ്റ്റിന് സമാപനം കുറിച്ചു.
0 Comments