ഉള്ളിയേരി: ഫൈറ്റേഴ്സ് നാറാത്തിന്റെ 36 വർഷങ്ങൾ - സർഗ്ഗസന്ധ്യ 2025 നാറാത്ത് നാടിന് ഉത്സവമായി.
2024 ൽ സംസ്ഥാന തല ശിശുദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ അദ്ധ്യക്ഷയായി,സ്കൂൾ പ്രസംഗ മത്സരങ്ങളിൽ ജില്ലാതല വിജയിയുമായ മിത്ര കിനാത്തിൽ (നടുവണ്ണൂർ HSS വിദ്യാർത്ഥിനി) സർഗ്ഗസന്ധ്യ 2025 ഉദ്ഘാടനം ചെയ്തു.
ആഘോഷ കമ്മറ്റി ചെയർമാൻ നസീർ കെ.കെ അധ്യക്ഷനായി.
ചടങ്ങിൽ ഫൈറ്റേഴ്സിന്റെ മുതിർന്ന പൗരൻമാരെ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഉപഹാരങ്ങൾ നൽകി.
ഷാജി പാറക്കൽ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
ശ്രീജ വിനോദ് (ഫൈറ്റേഴ്സ് വനിതാ വിഭാഗം വൈസ് പ്രസിഡന്റ്) എന്നിവർ സംസാരിച്ചു. സതീഷ് കുമാർ ഈങ്ങയിൽ സ്വാഗതവും, ആഘോഷകമ്മിറ്റി കൺവീനർ രാകേഷ് എസ് എൻ നന്ദിയും പറഞ്ഞു.
വിവിധ കലാപരിപാടികൾ അരങ്ങേറി.
0 Comments