കൊയിലാണ്ടി:ബങ്കീംചന്ദ്രചാറ്റർജി രചിച്ച വന്ദേമാതരം ഗാനത്തിന്റെ മുഴുവൻ വരികൾക്കും പ്രൊഫ. കാവുംവട്ടം വാസുദേവൻ സംഗീതം നൽകിയ വീഡിയോഗാനം ജനുവരി 27 ന് പ്രശസ്ത സിനിമാതാരം സുധി കോഴിക്കോട് ബാലുശ്ശേരി ശ്രീചക്ര മ്യൂസിക് ക്രിയേഷൻ ചാനലിൽ പ്രകാശനം ചെയ്യുന്നു.
പാലക്കാട് സംഗീത കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ പ്രസന്നൻ എം കെ, ശിവജി കൃഷ്ണ, പ്രദീപ് കുമാർ ടി, ഭാരതി കെ എം, ഭാഷ എം, വിനോദിനി എൻ കെ, രഹ്‌ന പി ടി, റോസമ്മ തോമസ് എന്നിവർ ആലപിച്ചു.
പുത്തഞ്ചേരിയിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി രാജ്യത്തിന് യുദ്ധസ്മാരകം സമർപ്പിച്ച ചടങ്ങിൽ പ്രൊഫ. കാവുംവട്ടം വാസുദേവൻ സംഗീതം നൽകിയ വന്ദേമാതരഗാനം പാലക്കാട് സംഗീത കോളേജിലെ പൂർവ്വവിദ്യാർത്ഥികൾ ആലപിച്ചിരുന്നു.
0 Comments