ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഗാനാലാപന മത്സരം ഫെബ്രുവരി 9ന് പുത്തഞ്ചേരിയിൽ.




ഉള്ളിയേരി:  അകാലത്തിൽ പൊലിഞ്ഞുപോയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പതിനഞ്ചാം ചരമവാർഷികം ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു.
      ഫെബ്രുവരി 9ന് രാവിലെ പുത്തഞ്ചേരി ജി എൽ പി സ്കൂളിൽവെച്ച്  നടക്കുന്ന ഗാനാലാപന മത്സരത്തിൽ 15 വയസ്സ് വരെയുള്ളവർ ജൂനിയർ വിഭാഗത്തിലും, 15 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം.
അനുസ്മരണസമ്മേളനത്തിൽ പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ്  അനുസ്മരണ പ്രഭാഷണം നടത്തും.
      ഗാനാലാപന മത്സരത്തിൽ പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ : 9745920739,
                   9747664288
                   8086304885




Post a Comment

0 Comments