വാർത്തകളിൽ കേരളം.





📎
നാളത്തെ കേന്ദ്ര ബഡ്ജറ്റിൽ നിന്നും പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്ന നടപടികൾ ആണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മൂലധന നിക്ഷേപം കൂട്ടുന്നതിനുളള നടപടികൾ പ്രതീക്ഷിക്കുന്നുണ്ട്. വായ്പാ സ്വാതന്ത്യം വേണം. കേരളത്തിനുള്ള വിഹിതത്തിൽ വലിയ വെട്ടിക്കുറവ് ഉണ്ട് ഇത് പരിഹരിക്കാൻ പ്രത്യേക പാക്കേജ് വേണമെന്നും അദ്ദേഹം വ്യക്തമാക്കി.24000 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് അതിൽ ഒരു ഭാഗമെങ്കിലും ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

📎
ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.ഫെബ്രുവരി 5 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി നല്‍കും.ആറാം തിയതി മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണി വരെ 68.71 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്.

📎
കടൽമണൽ ഖനനം
നിർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 27 ന് തീരദേശ ഹർത്താൽ. മൽസ്യത്തൊഴിലാളി യൂണിയനുകളാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

📎
വയനാട് വെറ്റിനറി കോളജിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം.വൈസ് ചാൻസലർക്കും രജിസ്ട്രാർമാർക്കുമാണ് ഇ -മെയിൽ സന്ദേശം എത്തിയത്. ഡോഗ് സ്ക്വാഡും,ബോംബ് സ്ക്വാഡും തണ്ടർബോൾട്ടും കോളജിൽ പരിശോധന നടത്തി.

📎
കൊച്ചിയിലെ മുനമ്പത്ത് നിന്ന് ബംഗ്ലാദേശ് പൗരന്മാരായ 27 പേര്‍ പിടിയില്‍. അനധികൃതമായി കൊച്ചിയില്‍ താമസിച്ച് ജോലി ചെയ്തിരുന്ന ഇവരെ ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പിടികൂടിയത്. ക്ലീന്‍ റൂറല്‍ എന്ന പേരിട്ട് കൊച്ചിയില്‍ നടത്തുന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായിരിക്കുന്നത്

📎
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണ വിലയില്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 61,840. പവന് ഒറ്റയിടിക്ക് 960 രൂപയാണ് ഇന്ന് കൂടിയത്.120 രൂപയാണ് ഗ്രാമിന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7730 രൂപയാണ്. ഇന്നലെ പവന്‍ വില 60,880 രൂപയിലെത്തിയതോടെ വില 61,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കിയിരുന്നു.

Post a Comment

0 Comments