കൊവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസ്(എച്ച്എംപിവി) വ്യാകമാകുന്നതായാണ് റിപ്പോർട്ട്. ആശുപത്രികളിൽ രോഗികളെ കൊണ്ട് നിറഞ്ഞതായും ശ്‌മശാനങ്ങളിൽ മൃതദേഹങ്ങൾ കൂടുതലായി റിപ്പോർട്ടുകളുണ്ട്.
എച്ച്എംപിവിക്ക് പുറമെ ഇൻഫ്ളുവൻസ് എ, മൈകോപ്ലാസ്‌മ ന്യൂമോണിയ, കൊവിഡ് എന്നിവയും വ്യാപകമാകുന്നുണ്ട്. ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ വാർത്തകളോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല
കുട്ടികൾക്കിടയിൽ വ്യാപകമായി ന്യൂമോണിയയും മറ്റ് രോഗങ്ങളും പടർന്നുപിടിക്കുകയാണ്. ചൈന നിരീക്ഷണ സംവിധാനം ഒരുക്കിയതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് ബാധിക്കുന്നതെന്ന് വിവരം.
0 Comments