കോഴിക്കോട്: കേരള ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനം കോഴിക്കോട് ജോയൽ മ്യൂസിക് അക്കാദമിയിൽ ജില്ലാ പ്രസിഡണ്ട് സി.കെ ഷിബുരാജിന്റെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ മദനൻ ഉദ്ഘാടനം ചെയ്തു. ചിത്രകല പരിഷത്ത് സംസ്ഥാന സമിതി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ വിനോദ് പയ്യന്നൂർ മുഖ്യാതിഥിയായി. സെക്രട്ടറി ജോയ് ലോനപ്പൻ റിപ്പോർട്ടും, ഷാജു നിരവത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു .
സി.കെ ഷിബുരാജ് (പ്രസിഡണ്ട്)
ഷാജു നെരവത്ത് (സെക്രട്ടറി)
സിന്ധു ലോവിൻ (ട്രഷറർ)
റോയ് കാരാത്ര (വൈസ് പ്രസിഡന്റ് )
കെ കെ സ്വരൂപ് (ജോയിൻ സെക്രട്ടറി) എന്നിവരെ പുതിയ ജില്ലാ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.
0 Comments