രാഷ്ട്രം 76ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ എല്ലാ വായനക്കാർക്കും റിപ്പബ്ലിക് ദിന ആശംസകൾ.
📎
സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും പറഞ്ഞ ഗവർണർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു.കേരളം ഒന്നിനും പിറകിലല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
📎
വയനാട്ടിൽ സ്ത്രീയെ അക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി വനംവകുപ്പിൻ്റെ തിരച്ചിൽ തുടരും.സമീപ ജില്ലകളിൽ നിന്ന് കൂടുതൽ ആർആർടികൾ ഇന്ന് വയനാട്ടിലെത്തും.മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് വയനാട്ടിൽ എത്തുന്നുണ്ട്. കേരളത്തിൻ്റെ ഡാറ്റാബേസിൽ ഇല്ലാത്ത കടുവയാണെന്നാണ് നിഗമനം. കടുവയുടെ ഐഡി ലഭ്യമാക്കാൻ കർണ്ണാടക വനം വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്.
📎
വയനാട്ടിൽ കടുവയെ പിടികൂടാനെത്തിയ ദൗത്യസംഘത്തെയും കടുവ അക്രമിച്ചു. പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ പിടികൂടാനെത്തിയ ആർ ആർ ടി അംഗം ജയസൂര്യയ്ക്കാണ് കടുവയുടെ ആക്രമത്തിൽ പരിക്കേറ്റത്.
📎
കലൂർ സ്റ്റേഡിയത്തിലെ അപകടത്തിന് ശേഷം ആദ്യമായി ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ് എം.എൽ.എ. ആശുപത്രിയിൽ നിന്ന് ഓൺലൈനായിട്ടാണ് പങ്കെടുത്തത്. കാക്കനാട് എം.എ അബൂബക്കർ മെമ്മോറിയൽ സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിട്ടാണ് എം.എൽ.എ പങ്കെടുത്തത്.
📎
ജനപ്രിയ സിനികളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ പ്രശസ്ത സംവിധായകൻ ഷാഫി (56) അന്തരിച്ചു.തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം.സംസ്കാരം വൈകീട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദിൽ.
0 Comments