📎
സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന് വടകരയിൽ നാളെ തുടക്കമാവും. സമ്മേളനത്തിൻ്റെ ഭാഗമായി വടകരയിൽ വിപുലമായ പരിപാടികളാണ് നടന്നു കൊണ്ടിരിക്കുന്നത്.സെമിനാറുകളും പ്രഭാഷണങ്ങളുമുൾപ്പെടെ നിരവധി പരിപാടികൾ ഇതിനകം നടന്നു കഴിഞ്ഞു.
📎
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സുപ്രധാന പദ്ധതികളിൽ ഒന്നായ മലയോര ഹൈവേ കോടഞ്ചേരി കക്കാടംപൊയിൽ റീച്ച് ഫെബ്രുവരി 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.കിഫ്ബി ധനസഹായത്തോടെ 195 കോടി രൂപ ചെലവഴിച്ചാണ് 34 കി.മി പ്രവൃത്തി പൂർത്തീകരിച്ചത്.
📎
അത്തോളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 ന്റെ ഭാഗമായി ടിഷ്യു കൾച്ചർ വാഴ തൈ വിതരണം, സുഫലം ഫല വൃക്ഷ തൈ വിതരണം പദ്ധതികളുടെ ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ കർഷകരായ രോഷ്ണി, ശ്രീധരൻ എന്നിവർക്ക് തൈകൾ വിതരണം ചെയ്തു കൊണ്ട് നിർവഹിച്ചു. വാർഡ് മെമ്പർ സന്ദീപ് നാലുപുരയ്ക്കൽ, കാർഷിക കർമ്മസേന സെക്രട്ടറി ചന്ദ്രൻ പൊയിലിൽ, കാർഷിക വികസന സമിതി അംഗം ശങ്കരൻ, കൃഷിഭവൻ ഉദ്യോസ്ഥർ, കർഷകർ പങ്കെടുത്തു.
📎
സ്വർണവില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ 120 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,080 രൂപയാണ്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,510 രൂപയാണ്.
📎
കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട ഈസ്റ്റ് യൂനിറ്റ് വാർഷികസമ്മേളനം ഗ്രാമ പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ നന്മണ്ട ബ്ലോക്ക് പ്രസിഡന്റ് സി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എ.പി. സുമ അധ്യക്ഷയായി.കെ.രാജൻ,കെ.ജനാർദ്ദനൻ , വി.അശോകൻ , ലതിക ,ടി.കെ.രാധാകൃഷ്ണൻ ,വി.പ്രേമലത കെ.വി.പ്രഭാകരൻ, രുഗ്മിണി നന്മണ്ട എന്നിവർ സംസാരിച്ചു.
0 Comments