📎
കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ സർവീസിൽ നിയന്ത്രണം. ഫെബ്രുവരി മാസത്തിൽ തെരഞ്ഞെടുത്ത ദിവസങ്ങളിലാണ് രണ്ട് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയത്. തിരുവനന്തപുരം-കോർബ, കോർബ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസും, ഗോരഖ്പൂർ-തിരുവനന്തപുരം, തിരുവനന്തപുരം-ഗോരഖ്പുർ എക്സ്പ്രസുമാണ് റദ്ദാക്കിയത്.
📎
കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഇന്ന് പൂർണമായും പിൻവാങ്ങിയെങ്കിലും സംസ്ഥാനത്ത് അടുത്ത നാല് ദിവസം വിവിധ ജില്ലകളിൽ മഴക്ക് സാധ്യത. ജനുവരി 31ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
📎
സൗദി അറേബ്യയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ 15 പേർക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒമ്പത് ഇന്ത്യക്കാരും, മൂന്ന് നേപ്പാള്‍ സ്വദേശികളും, മൂന്ന് ഘാന സ്വദേശികളുമാണ് ഉള്ളത്.കൊല്ലം കേരളപുരം സ്വദേശി വിഷണു പ്രസാദ് പിള്ള (31) ആണ് വാഹനാപകടത്തില്‍ മരിച്ച മലയാളി. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രോൻ, പുഷ്കർ സിംഗ്, സക്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടല്‍, രമേശ് കപേലി എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ.സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയിലെ അരാംകോ റിഫൈനറി റോഡില്‍വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്.
📎
ഹൈകോടതിയിലെ ഗവണ്‍മെൻറ് സ്പെഷ്യല്‍ പ്ലീഡർ, സീനിയർ ഗവണ്‍മെൻറ് പ്ലീഡർ, ഗവണ്‍മെൻറ് പ്ലീഡർ എന്നിവരുടെ മാസവേതനം പരിഷ്ക്കരിച്ചു.യഥാക്രമം 1,50,000, 1,40,000, 1,25,000 എന്ന നിരക്കില്‍ വർധിപ്പിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. വർധനവിന് 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം നല്‍കി കുടിശ്ശിക അനുവദിക്കും.
📎
കണ്ണിനും മനസിനും കുളിർമഴ തീർത്ത കണ്ണൂർ പുഷ്പോത്സവത്തിന് സമാപനം. പൊലീസ് മൈതാനിയിൽ നടന്ന സമാപന സമ്മേളനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
0 Comments