മുണ്ടോത്ത് ഡിജിറ്റൽ സർവ്വേ ഓഫീസിലെ ഹെഡ് സർവേയർ കൈക്കൂലി വാങ്ങുമ്പോൾ ഉള്ളിയേരിയിൽവെച്ച് വിജിലൻസ് പിടിയിലായി.




ഉള്ളിയേരി: ഉള്ളിയേരി മുണ്ടോത്ത് ഡിജിറ്റൽ സർവ്വേ ഓഫീസിലെ ഹെഡ് സർവേയർ എൻ കെ മുഹമ്മദ്‌ കൈക്കൂലി വാങ്ങുന്നതിനിടെ ഉള്ളിയേരിയിൽ വെച്ച് വിജിലൻസിന്റെ പിടിയിലായി. ഉള്ളിയേരിയിലെ ഡിജിറ്റൽ സർവ്വേയ്‌ക്ക് ഇടയിൽ ഒരു അപേക്ഷകനോട് 25,000 രൂപ ഹെഡ് സർവേയർ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. അപേക്ഷകൻ വിജിലൻസുമായി ബന്ധപ്പെടുകയും കൈക്കൂലി തുക കൈമാറുന്ന വിവരം അറിയിക്കുകയും ചെയ്തു. ഇന്ന് വൈകുന്നേരം ഉള്ളിയേരിയിലെ ഒരു കൂൾബാറിൽ വെച്ച് 10,000 രൂപ നൽകാൻ ധാരണയായി.
കൈക്കൂലിപണം വാങ്ങുമ്പോൾ ഹെഡ് സർവെയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൂടുതൽ പേരിൽ നിന്ന് ഇയാൾ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതായി പരാതി ലഭിച്ചിട്ടുണ്ട്.




Post a Comment

0 Comments