കൊയിലാണ്ടി :കാപ്പാട് കാണാനെത്തിയ പെൺകുട്ടി കടലിൽ വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാപ്പാട് തുവ്വപ്പാറ ഭാഗത്ത് പാറയിൽ നിന്നും ഫോൺ ചെയ്യുന്നതിനിടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട് പുതിയറ സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്.
പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിനെയും ലൈഫ് ഗാർഡനെയും വിവരമറിയിക്കുകയായിരുന്നു. ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയ യുവതിയെ കാപ്പാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
0 Comments