കോഴിക്കോട്: ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ [എൻ.പി.എ.എ] സംസ്ഥാന സമ്മേളനം ജനുവരി 26 ന് കോഴിക്കോട് വെച്ചു നടക്കുന്നു. അതിനോടനുബന്ധിച്ച് ജില്ലാ പ്രചരണ ജാഥ കുറ്റ്യാടിയിൽ നിന്ന് ആരംഭിച്ചു കോഴിക്കോട് നഗരത്തിൽ സമാപിച്ചു. ജാഥയ്ക്ക് അസോസിയേഷൻകോഴിക്കോട് ജില്ലാ സെക്രട്ടറി കെ.ടി.കെ ഭാസ്കരൻ നേതൃത്വം നൽകി. ജാഥ ചേക്കു കരിപ്പൂര് കുറ്റ്യാടിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി.അബ്ദുൽ വഹാബ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അജീഷ് വി.പി, ജയരാജൻ നല്ലളം, ഷംസുദ്ദീൻ, ശശി കാപ്പാട്, ഫിറോസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.
0 Comments