പ്രകൃതിമനോഹരമായ കാഴ്ചകളുമായി കൈപ്പുറം ഫെസ്റ്റ് / എരഞ്ഞിക്കൽ - കുണ്ടൂപറമ്പ് റൂട്ട്.






എരഞ്ഞിക്കൽ: ഇതാ, മനോഹരമായ പ്രകൃതിദൃശ്യങ്ങളും, വേറിട്ട കാഴ്ചകളുമായി കൈപ്പുറത്ത് ഫെസ്റ്റ് 'കൈ ഓളം " വിനോദസഞ്ചാരികൾക്കും പ്രിയമാകുന്നു.
     എരഞ്ഞിക്കലിൽ കനോലികനാലുമായി അതിരുപങ്കിടുന്ന 40 എക്കറോളം നിറഞ്ഞു കിടക്കുന്ന ജലാശയം  മുമ്പിവിടെ പുഞ്ചപ്പാടമായിരുന്നു. കനോലികനാൽ നിറഞ്ഞു കവിഞ്ഞാണ് ഈ പാടം ജലാശയമായി രൂപാന്തരപ്പെട്ടത്. 
സർക്കാറിന്റെ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചാൽ ഇതൊരു മുതൽക്കൂട്ടാവും.
     കൈപ്പുറം പാലം ഫെസ്റ്റിന്റെ ആവേശത്തിലാണ്  ജനങ്ങൾ. പെഡൽബോട്ടിലൂടെ കായലിലൂടെ സഞ്ചരിക്കാം. ഒരാൾക്ക് 15 മിനുട്ടിനു 50 രൂപയാണ് ചാർജ്ജ്.
    തൊട്ടടുത്ത് പെറ്റ്ഷോ സ്റ്റാൾ, അമ്യൂസ്മെന്റ് പാർക്ക്, കണ്ടൽവനയാത്ര, ആർക്കും ഊഞ്ഞാൽ ആടാം (ഊഞ്ഞാൽ ഗ്രാമം), ഭക്ഷണസ്റ്റാളുകൾ.. 
മനം കവരുന്ന കാഴ്ചകൾ കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുകയാണ്.
കലാപരിപാടികളിൽ ഗാനമേള, നാടകം, വിവിധ റസിഡൻസ് അസോസിയേഷൻ അവതരിപ്പിക്കുന്ന പരിപാടികൾ, സാഹസികതയുടെ വണ്ടിപ്പൂട്ട് 
എരഞ്ഞിക്കൽ പുഴയുടെ സൈഡിലൂടെ കടന്നുപോകുന്ന റോഡ് കുണ്ടൂപറമ്പിൽ എളുപ്പം എത്താം. ഇവിടെയാണ് കൈപ്പുറത്ത് പാലം ഫെസ്റ്റ്.

Post a Comment

0 Comments