അത്തോളി: സാങ്കേതിക വിദ്യയിൽ ഉണ്ടാവുന്ന മാറ്റത്തെ എളുപ്പത്തിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾച്ചേർത്തുകൊണ്ടാണ് സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ മുന്നോട്ടുപോകുന്നതെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
അത്തോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങളുടെ "ശതം സഫലം " സമാപനവും സാംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സർക്കാറിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഐടി അനുബന്ധ വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകിയതെങ്കിൽ ഈ സർക്കാർ റോബോട്ടിക് വിദ്യാഭ്യാസത്തിലേക്കാണ് കടന്നിട്ടുള്ളത്. നിർമ്മിതി ബുദ്ധി സിലബസിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം.
പരിപാടിയിൽ കെ.എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ബാബുരാജ് മുഖ്യാതിഥിയായി. കൺസ്യൂമർഫെഡ് ചെയർമാനും പൂർവ വിദ്യാർഥിയുമായ എം. മെഹബൂബ് ഉപഹാരസമർപ്പണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ കെ.കെ മീന റിപ്പോർട്ട് അവതരിപ്പിച്ചു.
അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജേഷ് സി കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ,
ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ കാപ്പിൽ, പിടിഎ പ്രസിഡണ്ട് സന്ദീപ് കുമാർ നാലുപുരക്കൽ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഫൈസൽ കെ പി, പ്രധാനാധ്യാപിക സുനു വി ആർ, രമേശ് ഇ, എംപിടിഎ പ്രസിഡന്റ് ശാന്തി മാവീട്ടിൽ, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ക്രിസ്റ്റബെൽ, എം ടി സ്നേഹ, സുനിൽ കൊളക്കാട് ,ഷാജി പി.എം, ആർ.എം.കുമാരൻ, എ ടി പി അബ്ദുൾ ഹമീദ്, കരുണാകരൻ ടി.കെ,അജീഷ് അത്തോളി
മുതലായവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ബിന്ദു രാജൻ സ്വാഗതവും കൺവീനർ കെ എം മണി നന്ദിയും പറഞ്ഞു.
സ്കൂളിന് സ്ഥലം നൽകിയ ഗിരിജ ടീച്ചർ, ബി കെ വാസുദേവൻ, മോഹനൻ കവലയിൽ എന്നിവർ ഉപഹാരം സ്വീകരിച്ചു.
തുടർന്ന് കലാപരിപാടികളും നാടകവും അരങ്ങേറി മൂന്നു ദിവസം നീണ്ടു നിന്ന "ശതം സഫലം "സമാപന പരിപാടിയിൽ എപിജെ അബ്ദുൾ കലാം പ്രതിമ അനാച്ഛാദനം, മിനി കോൺഫറൻസ് ഹാൾ ഉദ്ഘാടനം, ക്രിക്കറ്റ് നെറ്റ് കോർട്ട് ഉദ്ഘാടനം ,82 ബാച്ച് വാട്ടർ പ്യൂരിഫയർ സമർപ്പണം, പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവ എം.കെ.രാഘവൻ എം പി നിർവ്വഹിച്ചു.എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 കമ്പ്യൂട്ടർ സ്കൂളിന് നൽകുമെന്ന് പറഞ്ഞു. വിനോദ് അത്തോളിയുടെ ഫോട്ടോ പ്രദർശനം അഭിലാഷ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു.
0 Comments